കാസര്‍കോട്: ബി ആര്‍ സി യുടെ പരിധിയില്‍ വരുന്ന കാസര്‍കോട് നഗരസഭ, ചെമ്മനാട്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിനകം കാസര്‍കോട് ബി ആര്‍ സി ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍ ജൂലൈ 10 നകം brckasaragod@gmail.com എന്ന മെയിലിലേക്കോ അപേക്ഷിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ബി ആര്‍ സിയില്‍ നിന്നും ലഭിക്കും. ഫോണ്‍: 04994 240390, 9633391231