കൊല്ലം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷ നിലെ വിവിധ കാര്യാലയങ്ങള്‍ക്ക് ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നതിനായി ഓഫീസ് അറ്റന്‍ഡര്‍മാര്‍ക്കും, സെക്യൂരിറ്റി ജീവനക്കാര്‍ക്കുമുള്ള സുരക്ഷാ ബോധ വത്കരണ പരിപാടി ജൂലൈ 12ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കൊല്ലം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രാഥമിക ശുശ്രൂഷ, ദുരന്ത മുന്നറിയിപ്പ്, എന്നിവയിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഓരോ കാര്യാലയത്തില്‍ നിന്നും നിയോഗി ക്കുന്നവരുടെ വിവരം dmdkollam@gmail.com മെയിലില്‍ നാളെ (ജൂലൈ 9)ന് വൈകുന്നേരം നാലിന് മുമ്പ് അയയ്ക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
