പതിമൂന്നംഗ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തംഗങ്ങളില്‍ നിന്ന് ജനറല്‍ വിഭാഗത്തിലേക്ക് വി. എന്‍ മോഹനന്‍ (06. നെടുങ്കണ്ടം), ജിജി കെ. ഫിലിപ്പ് (07. പാമ്പാടുംപാറ), ജോസഫ് കുരുവിള (08. വണ്ടന്‍മേട്), പ്രൊഫ. എം. ജെ. ജേക്കബ് (12. മൂലമറ്റം) വനിതാ സംവരണ വിഭാഗത്തിലേക്ക് അഡ്വ. എം. ഭവ്യ (02. മൂന്നാര്‍), ഉഷാകുമാരി മോഹന്‍കുമാര്‍ (04. രാജാക്കാട്), ഷൈനി സജി (05. മുരിക്കാശ്ശേരി), ആശാ ആന്റണി (11. ഉപ്പുതറ), ഇന്ദു സുധാകരന്‍ (14. കരിമണ്ണൂര്‍), പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംവരണ വിഭാഗത്തിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗം പ്രതിനിധി രാജേന്ദ്രന്‍ സി (03. ദേവികുളം), പട്ടിക ജാതി പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണ വിഭാഗത്തിലേക്ക് പട്ടിക ജാതി പ്രതിനിധി സി.വി. സുനിത (13. കരിങ്കുന്നം) എന്നിവരേയും മുനിസിപ്പല്‍ പ്രതിനിധിയായി കട്ടപ്പന മുനിസിപ്പാലിറ്റി (14. പാറക്കടവ്) കൗണ്‍സിലര്‍ ജോണി കുളംപള്ളിയേയും തെരഞ്ഞെടുത്തു. സര്‍ക്കാര്‍ പ്രതിനിധിയെ ഉടന്‍ തെരഞ്ഞെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സമിതി അദ്ധ്യക്ഷന്‍, കണ്‍വീനര്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി.ആര്‍ ലത എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജൂലൈ ആറ്, ഏഴ് തീയതികളില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍.
