കോവിഡ് വ്യാപന അടിസ്ഥാനത്തിലുള്ള കാറ്റഗറികളും നിബന്ധനകളും

ജില്ലാഭരണ കൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ നിരന്തരമായി
നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍നിന്ന് കുറഞ്ഞ് 11.70% ആയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറിയായി തരംതിരിച്ചു. എ, ബി, സി, ഡി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. എ വിഭാഗത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ ശരാശരി ടി.പി.ആര്‍ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. അഞ്ച് മുതല്‍ 10 ശതമാനം വരെ ടി.പി.ആര്‍ ഉള്ളവയെ ബി വിഭാഗത്തിലും 10 മുതല്‍ 15 ശതമാനം വരെയുള്ളവയെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ളവയെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തി.

കാറ്റഗറി എ (ടിപിആര്‍ 5 ശതമാനത്തിന് താഴെ)

എടച്ചേരി, കൂരാച്ചുണ്ട്, വളയം

കാറ്റഗറി ബി (ടിപിആര്‍ 5ശതമാനത്തിനും 10 നും ഇടയില്‍)

മുക്കം മുന്‍സിപ്പാലിറ്റി, കായണ്ണ, തിരുവമ്പാടി, കാക്കൂര്‍, തൂണേരി, കുറ്റ്യാടി, കുന്നമംഗലം, മരുതോങ്കര, തുറയൂര്‍, തിരുവളളൂര്‍, പെരുവയല്‍, കീഴരിയൂര്‍, ചക്കിട്ടപ്പാറ, ഏറാമല, ഉളേള്യരി, പേരാമ്പ്ര, കുന്നുമ്മല്‍, ചെക്യാട്, വാണിമേല്‍, ചാത്തമംഗലം, കൂടരഞ്ഞി, നന്മണ്ട, കട്ടിപ്പാറ, നാദാപുരം, അഴിയൂര്‍, കാവിലുംപാറ, മണിയൂര്‍, നൊച്ചാട്,

കാറ്റഗറി സി (ടിപിആര്‍ 10 ശതമാനത്തിനും 15 നും ഇടയില്‍)

കോഴിക്കോട് കോര്‍പ്പറേഷന്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റി, പുറമേരി, അത്തോളി, കാരശ്ശേരി, മേപ്പയൂര്‍, നരിപ്പറ്റ, ചെറുവണ്ണൂര്‍, ചേമഞ്ചേരി, ആയഞ്ചേരി, തലക്കൂളത്തൂര്‍, കുരുവട്ടൂര്‍, ഓമശ്ശേരി, അരിക്കുളം, ഒളവണ്ണ, ചെങ്ങോട്ട്കാവ്, കായക്കൊടി, മാവൂര്‍, മൂടാടി, കോടഞ്ചേരി, കോട്ടൂര്‍, താമരശ്ശേരി, ഉണ്ണികുളം, കിഴക്കോത്ത്, ഒഞ്ചിയം.

കാറ്റഗറി ഡി (ടിപിആര്‍ 15 ന് മുകളില്‍)

വേളം, ബാലുശ്ശേരി, കക്കോടി, നരിക്കുനി, പെരുമണ്ണ, ചേളന്നൂര്‍, നടുവണ്ണൂര്‍, തിക്കോടി, മടവൂര്‍, പുതുപ്പാടി, ചോറോട്, കൂത്താളി, പനങ്ങാട്, കടലുണ്ടി, വില്യാപ്പളളി, ചങ്ങരോത്ത്, കൊടിയത്തൂര്‍, രാമനാട്ടുകര മുന്‍സിപ്പാലിറ്റി, വടകര മുന്‍സിപ്പാലിറ്റി, കൊടുവളളി മുന്‍സിപ്പാലിറ്റി, ഫറോക്ക് മുന്‍സിപ്പാലിറ്റി, പയ്യോളി മുന്‍സിപ്പാലിറ്റി.

ടി.പി.ആര്‍ നിരക്കിനനുസരിച്ച് ഓരോ കാറ്റഗറിയിലെയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ്

കാറ്റഗറി എ (ടിപിആര്‍ 5ശതമാനത്തിന് താഴെ)

എല്ലാവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍ സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍ഷനുകള്‍ ബാങ്കുകള്‍ /ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 100 % ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം
നടത്താം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7 വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം., ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍
പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തനം നടത്താവുന്നതും ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താവുന്നതുമാണ്. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളിൽ എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ്. ടാക്‌സി/ഒട്ടോറിക്ഷ വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താം, ടാക്‌സികളില്‍ ഡ്രൈവര്‍ അടക്കം നാല് പേരെയും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍അടക്കം മൂന്ന് പേരെയും അനുവദിക്കും. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാഴ്സലായി വാങ്ങാം. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ നടത്താം. ജിംനേഷ്യങ്ങള്‍ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാതെ പരമാവധി 20 പേരെ വെച്ച് പ്രവര്‍ത്തിപ്പിക്കാം. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മുതല്‍ വൈകിട്ട് 9.30 വരെ പാര്‍സല്‍ സംവിധാനം/ ഹോം ഡെലിവറി നടത്താം, വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്. ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം. പൊതുഗതാഗതം അനുവദനീയമാണ്. എല്ലാ ബസുകള്‍ക്കും സര്‍വ്വീസ് നടത്താം. എന്നാല്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കില്ല. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയും
ചെയ്യും.

കാറ്റഗറി ബി

എല്ലാ വിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ – സ്ഥാപനങ്ങള്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍ സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍പ്പറേഷനുകള്‍ ബാങ്കുകള്‍/ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 100% ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താം, ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും തിങ്കള്‍ ,ബുധന്‍,വെള്ളി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തനം നടത്താവുന്നതും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താവുന്നതാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എല്ലാ കടകളും
രാവില ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ 50% ജിവനക്കാരെ വെച്ച് എല്ലാ – ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാം, മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ 50% ജിവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍
ത്തിപ്പിക്കാം, അക്ഷയകേന്ദ്രങ്ങളും, ജനസേവനകേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാം, എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി
ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിപ്പിക്കാം, എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി,ഞായര്‍ ഉള്‍പ്പെടെ), ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാര്‍സലായി വാങ്ങാം, ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ നടത്താം, ജിംനേഷ്യങ്ങള്‍ എയര്‍കണ്ടിഷന്‍ പ്രവര്‍ത്തിപ്പിക്കാതെ പരമാവ 20 പേരെ വെച്ച് പ്രവര്‍ത്തിപ്പിക്കാം, പ്രഭാതസവാരിയും ,സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ്, മണി മുതല്‍ വൈകിട്ട് 5.30 മണിവരെ പാര്‍സല്‍
് സംവീധാനം/ ഹോം ഡെലിവറി നടത്താം, വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്, ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക്
കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം, പൊതുഗതാഗതം അനുവദനീയമാണ്. എല്ലാ ബസുകള്‍ക്കും സര്‍വ്വീസ് നടത്താം, എന്നാല്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കാന്‍ പാടുള്ളതല്ല .ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയും
ചെയ്യും.

കാറ്റഗറി സി

എല്ലാ വിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍/സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍പ്പറേഷനുകള്‍ /ബാങ്കുകള്‍ {ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം, . ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം, ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ രാവിലെ
ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം, വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്‌സ്‌റ്റൈല്‍സ്, ജുവലറി, ചെരുപ്പ് കടകള്‍ തുടങ്ങിയവയും
വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പ്പന നടത്തുന്ന കടകളും അവശ്യഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിപ്പാക്കാം, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ മുതല്‍ വൈകിട്ട് ഏഴ മണിവരെ പാര്‍സല്‍/ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാം.

കാറ്റഗറി ഡി

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കും.

ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ മാത്രം ഈ ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍
വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരെ ഐപിസി 269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കും. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി SHO യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാകും.