പട്ടികവര്ഗ്ഗ വികസന ഓഫീസ് പരിധിയില് പഠിക്കുന്ന (അട്ടപ്പാടി ബ്ലോക്ക് ഒഴികെ) ഓണ്ലൈന് പഠന സൗകര്യമില്ലാത്ത വിദ്യാര്ഥികള്ക്ക് ലാപ്‌ടോപ്, ടാബ്ലറ്റ്, സ്മാര്ട്ട് ഫോണ് തുടങ്ങിയവ പട്ടികവര്ഗ്ഗ കോളനികളില് നേരിട്ട് വിതരണം ചെയ്യുന്നതിന് മുന്പായി പാലക്കാട് പട്ടികവര്ഗ്ഗ വികസന ഓഫീസില് അറിയിക്കണമെന്ന് ജില്ലാ കലക്ടര് മൃണ്മയി ജോഷി അറിയിച്ചു. പഠനോപകരണങ്ങള് വിതരണം ചെയ്യാനുദ്ദേശിക്കുന്ന സംഘടനകള്, സ്ഥാപനങ്ങള്, വ്യക്തികള് എന്നിവര് കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഊരുകളില് രോഗ വ്യാപനം തടയുന്ന നടപടികളുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര് നിര്ദേശിച്ചു. കൂടുതല് വിവരങ്ങള് 0491 2505383 ല് ലഭിക്കും.