വയനാട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ 2021-22 സാമ്പത്തിക വര്‍ഷം
നടപ്പിലാക്കിവരുന്ന പ്രോജക്ടുകളിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (പ്രസൂതിതന്ത്ര), നഴ്സ് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍- യോഗ്യത ബി എ എം സ്, എം.ഡി, ടി.സി.എം.സി രജിസ്ട്രേഷന്‍, നഴ്സ്- എസ് എസ് എല്‍ സി, ഗവ. അംഗീകൃത ആയുര്‍വേദ നഴ്സിംഗ് കോഴ്സ്. 18 നും 35നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 14 ന് രാവിലെ 10 ന് കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ബില്‍ഡിംഗില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതിയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ 04936 203906.
