കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂലൈ 8)മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, ചെറ്റക്കണ്ടി സബ്സെന്റര്‍, ചെറുപഴശ്ശി എ എല്‍ പി സ്‌കൂള്‍ മയ്യില്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെയും എടവേലി സ്‌കൂള്‍, ലയണ്‍സ് ഹാള്‍ തായിനേരി, ആര്‍എംജെ ഇന്‍ഡസ്ട്രീസ് പാതിരിപ്പറമ്പ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും രാജമുടി പാരിഷ് ഹാള്‍, മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം, കണ്ണൂര്‍ എക്‌സ്‌പോര്‍ട്ട്‌സ് ചൊവ്വ എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍അറിയിച്ചു.
