കാസര്‍ഗോഡ് : സുഗമമായ വാഹനയാത്രക്ക് തടസമാകുന്ന പോസ്റ്റുകളോ മരങ്ങളോ റോഡരികിൽ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. ഇതിനായി ഏത് സ്ഥലത്താണോ അപകടമുള്ളത് അവിടെ നിന്നുള്ള ഫോട്ടോ സ്ഥല വിവരങ്ങൾ സഹിതം വാട്ട്‌സാപ്പ് ചെയ്യണം. ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിന്റെ 9188961391 എന്ന നമ്പറിലേക്ക് ജനങ്ങൾക്ക് പരാതികൾ അറിയിക്കാമെന്ന് കൗൺസിൽ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു അറിയിച്ചു. വ്യാഴാഴ്ച മുതൽ ജൂലൈ 14 വരെ ജനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

റോഡരികുകളിലുള്ള കാഴ്ചകൾ മറക്കുന്ന വസ്തുക്കൾ ആണ് നിരത്തുകളിൽ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ജില്ലയിലെ എല്ലാ റോഡുകളിലും യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ യോഗം ചേർന്നാണ് ജനങ്ങൾക്ക് ഫോട്ടോ സഹിതം പരാതി നൽകാൻ അവസരമൊരുക്കിയത്.