സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്ത്രീധനമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സാക്ഷരതാ പ്രവര്‍ത്തകരുടെയും, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തുല്യതാ പഠിതാക്കള്‍ എന്നിവരുടെയും നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ സ്ത്രീധനവിരുദ്ധ സന്ദേശം നല്‍കി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍ കുമാര്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാമിഷന്‍, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ സാക്ഷരതാ തുല്യതാ പഠിതാക്കള്‍, സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉള്‍പ്പെടെ രണ്ട് ലക്ഷം പേര്‍ വിവിധ കേന്ദ്രങ്ങളിലും വീടുകളിലും പ്രതിജ്ഞയെടുത്തു. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. സഫ്തര്‍ ഷെറീഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ പി. വി പാര്‍വതി, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, വനിതാ ശിശുവികസന ഓഫീസര്‍ മീര, സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
