സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങളെ പ്രതിരോധിക്കാനും നിയമസഹായം ഉറപ്പാക്കാനും സംസ്ഥാന യുവജന കമ്മീഷന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായി അധ്യക്ഷ ചിന്ത ജെറോം അറിയിച്ചു. 18 മുതല്‍ 40 വയസുവരെയുള്ള യുവജനങ്ങള്‍ക്ക് ഈ വിഷയങ്ങളിലുള്ള പരാതികള്‍ keralayouthcommission@gmail.com മെയിലിലോ 8086987262 നമ്പരില്‍ വാട്‌സാപ്പ് സന്ദേശമായോ സമര്‍പ്പിക്കാം. എല്ലാ ജില്ലകളിലും പരാതി പരിഹാര അദാലാത്തുകളും സിറ്റിംഗുകളും നടത്തും. പരാതിക്കാര്‍ക്ക് നിയമസഹായം ഉറപ്പുവരുത്തുകയും സംസ്ഥാന വ്യാപകമായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും അധ്യക്ഷ അറിയിച്ചു.
