ശിവഗിരി ധർമസംഘം ട്രസ്റ്റ് മുൻ അധ്യക്ഷൻ സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വർക്കല ശിവഗിരി സന്ദർശിച്ചു. ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവരുമായി ഗവർണർ സംസാരിച്ചു. വി. ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവരും ഗവർണർക്കൊപ്പമുണ്ടായിരുന്നു.