കണ്ണൂര്‍: ജില്ലയില്‍ ഇന്ന് (ജൂലൈ 9) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വയക്കര അല്‍ മഖര്‍ യത്തീംഖാന, പേരാവൂര്‍ താലൂക്കാശുപത്രി, കൂത്തുപറമ്പ് താലൂക്കാശുപത്രി, കുഞ്ഞിക്കണ്ണന്‍ സ്മാരക വായനശാല മലപ്പട്ടം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാത്തില്‍, കേളകം പ്രാഥമികാരോഗ്യകേന്ദ്രം, ശങ്കരനെല്ലൂര്‍ എല്‍ പി സ്‌കൂള്‍ മാങ്ങാട്ടിടം, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയും കണ്ണൂര്‍ എക്സ്പോര്‍ട്ട് വലിയന്നൂര്‍, മുഴക്കുന്ന് സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.