മലപ്പുറം: മങ്കട ഗ്രാമപഞ്ചായത്തിലെ യുവജന ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് സാമഗ്രികളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് 20-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത 40 ക്ലബുകള്‍ക്കാണ് 5,000 രൂപ വീതമുള്ള കിറ്റുകള്‍ നല്‍കിയത്. ഫുട്ബോള്‍, ക്രിക്കറ്റ് ബാറ്റ്, ഷട്ടില്‍ ബാറ്റ്, ഷട്ടില്‍ കോക്ക്, നെറ്റ്, ക്രിക്കറ്റ് ബോള്‍, ചെസ് ബോര്‍ഡ് എന്നിങ്ങനെയാണ് ഓരോ കിറ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുള്‍ കരീം സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.അസ്ഗറലി, പഞ്ചായത്ത് അംഗങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
