കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസി. ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 23 ന് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. പ്ലസ്ടുവും ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍ സി വി ടി/ എസ് സി വി ടി സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകന്‍ ജില്ലയില്‍ സ്ഥിരതാമസക്കാരനായിരിക്കണം. പ്രായപരിധി 20 നും 30 നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം. ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതി അറിവ് അഭികാമ്യമാണ്. ഫോണ്‍: 04994 255145
