കാസര്‍ഗോഡ്:  കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 ആണ് അവസാന തീയതി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പി.ജി.ഡി.സി.എ-രണ്ട് സെമസ്റ്റര്‍) ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിങ് (എ.ഡി.ബി.എം.ഇ- ഒരു സെമസ്റ്റര്‍) ഇലക്ട്രോണിക്സ്/ അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത.

ഡിഗ്രിയോ ത്രിവത്സര ഡിപ്ലോമയോ ഉള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്സ്.എം-ഒരു സെമസ്റ്റര്‍) കോഴ്സിനും എ.ടെക്/ബിടെക്/എം.എസ്സ്.സി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി-ഒരു സെമസ്റ്റര്‍) കോഴ്സിനും അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ-ഒരു സെമസ്റ്റര്‍) ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ- ഒരു സെമസ്റ്റര്‍) കോഴ്സുകള്‍ക്കും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റ എന്‍ട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷന്‍(ഡി.ഡി.റ്റി.ഒ.എ-രണ്ട് സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ്(സി.സി.എല്‍.ഐ.എസ്-ഒരു സെമസ്റ്റര്‍) കോഴ്സുകള്‍ക്കും അപേക്ഷിക്കാം.

എസ്.സി/ എസ്.ടി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ രജിസ്ട്രേഷന്‍ ഫീസായ 150രൂപ/ (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 100രൂപ) ഡി.ഡി സഹിതം വൈകുന്നേരം നാല് മണിക്കു മുന്‍പ് അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.