തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശത്തിനുള്ള അഭിമുഖം 18 നും 19 നും നടത്തും. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ആദ്യഗഡു ഫീസ്, ആധാര്‍, ഒറിജിനല്‍ ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക്) എന്നിവ സഹിതം തിരുവനന്തപുരം സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ അഭിമുഖം നടക്കുന്ന തിയതികളില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2728340.
