കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്‍.സി.വി.ടി./ എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണ് ഉള്ളത്. പ്രായം 20നും 30നും മധ്യേ. വേതനം പ്രതിമാസം 15,000 രൂപ. അപേക്ഷകര്‍ കൊല്ലം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവും ഉണ്ടാകണം. ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ 2021 ജൂലൈ 15 ന് വൈകിട്ട് അഞ്ചിനു മുന്‍പ് prdkollam@gmail.com ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു. ജൂലൈ 19ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സിവില്‍ സ്റ്റേഷനിലെ പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന്റേയും പ്രാക്ടിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
