ജില്ലയില് കഴിഞ്ഞ ദിവസം 68,000 ഡോസ് കോവിഷീല്ഡും 10000 ഡോസ് കോവാക്സിനും എത്തിയതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ലഭ്യമായ വാക്സിന് ജില്ലയിലെ എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്തിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്ക്ക് കുത്തിവെപ്പ് എടുക്കുന്നതിനായി കുത്തിവെപ്പ് എടുക്കുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് മൂന്ന് മുതല് കോവിന് സൈറ്റില് ബുക്കിങ്ങ് നടത്താം.
ജില്ലയില് ഇതുവരെ ആകെ 9,79,032 പേര് വാക്സിന് സ്വീകരിച്ചു. ഇതില് 7,14,130 പേര് ആദ്യ ഡോസും 2,64,902 പേര് രണ്ടാം ഡോസും എടുത്തിട്ടുണ്ട്. 9,05,322 പേര് കോവിഷീല്ഡും 73710 പേര് കോവാക്സിനുമാണ് സ്വീകരിച്ചിട്ടുള്ളത്.