ലെഡ് രഹിത സ്റ്റെബിലൈസര്‍ ഉപയോഗിച്ചുള്ള പി.വി.സി പൈപ്പ് നിര്‍മ്മാണരീതി, ലൈസന്‍സിങ്, ടെസ്റ്ററിംങ് എന്നിവയെകുറിച്ച് മനസ്സിലാക്കുന്നതിനുമായി വ്യവസായ വാണീജ്യ വകുപ്പിന് കീഴിലുള്ള സംരഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (KIED) കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രൊകെമിക്കല്‍സ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജി (CIPET), BIS, പൈപ്പ് നിര്‍മാതാക്കളുടെ സംഘടന തുടങ്ങിയവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച വെബിനാറിന്റെ ഉത്ഘാടനം വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഷബീര്‍ മുഹമ്മദ് നിര്‍വ്വഹിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് സി.ഇ.ഒ. & എക്‌സിക്യു്ട്ടിവ് ഡയറക്ടര്‍ ശരത് വി. രാജ്, ഡോ. നീത ജോണ്‍, കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രൊകെമിക്കല്‍സ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജിയിലെ എന്‍. സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗോള്‍ഡ്സ്റ്റാബ് ഓര്‍ഗാനിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ടെക്‌നിക്കല്‍ സര്‍വ്വീസ് സീനിയര്‍ മാനേജര്‍ നിലേഷ് നന്ദ്വേ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രൊകെമിക്കല്‍സ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജി മാനേജര്‍ & സെന്റര്‍ ഇന്‍ ചാര്‍ജ്, രാജേഷ് കെ.എ., കൊച്ചി ബിഐഎസ് സി-സയന്റിസ്റ്റ് ദിനേശ് രാജഗോപാലന്‍ എല്‍. തുടങ്ങിയവര്‍ ലെഡ് രഹിത സ്റ്റബിലൈസര്‍ ഉപയോഗിച്ചുള്ള പി.വി.സി. പൈപ്പ് നിര്‍മ്മാണത്തെക്കുറിച്ചും ലൈസന്‍സിങിനെക്കുറിച്ചും ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് നടത്തിയ സംശയ നിവാരണ ക്ലാസില്‍ സംരംഭകരുടെ സംശയങ്ങള്‍ക്ക് വിദഗ്ദ്ധര്‍ മറുപടി നല്‍കി. വിവിധ വ്യവസായ മേഖലകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെ എന്നും, മാറുന്ന സാഹചര്യത്തില്‍ ആവശ്യമായി വരുന്ന വിദഗ്ധര്‍ക്ക് പരിശീലനം നല്കുന്നതിനുമായി വാണിജ്യ വകുപ്പിന് കീഴിലുള്ള സംരഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (KIED) വ്യവസായ സംഘടന പ്രതിനിധികളുമായി ജൂണ്‍ 17 ന് നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായണ് വെബിനാര്‍ സംഘടിപ്പിച്ചത്.
പുതുക്കിയ കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിലവില്‍ കേരളത്തിലെ പി.വി.സി പൈപ്പ് നിര്‍മ്മാതാക്കള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വളരെ ചെലവ് കുറഞ്ഞ ലെഡ് സ്റ്റെബിലൈസര്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണരീതി മാറേണ്ടതുണ്ടെന്നും അത്തരം മാറ്റങ്ങള്‍ പല രീതിയില്‍ സംരംഭകരെ ബാധിക്കുമെന്നും അസോസിയേഷന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.