ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 10) 853 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 717 പേര്‍ രോഗമുക്തരായി. 8.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 834 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 198409 പേര്‍ രോഗമുക്തരായി. 8392 പേര്‍ ചികിത്സയിലുണ്ട്.
240 പേര്‍ കോവിഡ് ആശുപത്രികളിലും 1586 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5235 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 230 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1765 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2058 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 25385 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9884 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.