കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തിങ്കളാഴ്ച രാവിലെ 10.45നാണ് അദ്ദേഹം ചുമതലയേറ്റത്. ധനവകുപ്പ് (എക്‌സ്‌പെൻഡിച്ചർ) സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. സ്ഥാനം ഒഴിഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സംബന്ധിച്ചു.