കാസര്‍ഗോഡ്: കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാതല ഐ.ഇ.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന് യാത്രയയപ്പ് നൽകി. കളക്ടറുടെ പ്രത്യേക നിർദേശ പ്രകാരമാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഐ.ഇ.സി പ്രവർത്തനത്തിനായി ഒറ്റ പ്ലാറ്റ്‌ഫോം രൂപീകരിച്ചതെന്ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ പറഞ്ഞു. ജില്ലയിലെ കോവിഡ് ബോധവത്കരണത്തിൽ ഈ തീരുമാനം നിർണായകവും മാതൃകാപരവുമായി.
ഡെപ്യൂട്ടി ഡി.എം.ഒ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂനിറ്റ് ഡോ. എ.വി. രാംദാസ്, ജില്ലാ എജുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ അബ്ദുല്ലത്തീഫ് മഠത്തിൽ, മാഷ് പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പി. ദിലീപ് കുമാർ, ജില്ലാ ശുചിത്വമിഷൻ അസി. കോ ഓർഡിനേറ്റർ പ്രേമരാജൻ, വനിത ശിശു വികസന വകുപ്പ് ഹെഡ് അക്കൗണ്ടൻറ് രജീഷ് കൃഷ്ണ, ഐപിആർഡി അസി. എഡിറ്റർ പി.പി. വിനീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ഡോ. എ.വി. രാംദാസ് ഐ.ഇ.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), എൻ.എച്ച്.എം എന്നിവയുടെയും എം. മധുസൂദനൻ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ഉപഹാരങ്ങൾ കളക്ടർക്ക് സമ്മാനിച്ചു.
ജില്ലാ കളക്ടർ ഡോ ഡി സജിത്ത് ബാബുവിന് റവന്യു വകുപ്പ് ഗസ്റ്റഡ് ഓഫീസേഴ്‌സിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. എഡിഎം എകെ രമേന്ദ്രൻ അധ്യക്ഷനായി. സബ് കളക്ടർ ഡി ആർ മേഘശ്രീ ഉപഹാരം കൈമാറി. ആർ ഡി ഒ അതുൽ എസ് നാഥ്, ഫിനാൻസ് ഓഫീസർ കെ സതീശൻ, എൻഐസി ജില്ലാ ഓഫീസർ കെ രാജൻ, ഡെപ്യൂട്ടി കളക്ടർമാരായ കെ രവികുമാർ, സിറോഷ് പി ജോൺ, സൂര്യനാരായണൻ, തഹസിൽദാർമാരായ ആഞ്ചലോ, പി വി മുരളി, എം മണിരാജ്, ലോ ഓഫീസർ മുഹമ്മദ് കുഞ്ഞി, എച്ച്എസ് എസ് ശ്രീജയ എന്നിവർ സംസാരിച്ചു.