കശുവണ്ടി വ്യവസായ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത വ്യവസായികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ട്രേഡ് യൂണിയനുകളുമായും ബാങ്കുകളുമായും ചര്‍ച്ച ചെയത് ഈ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ, കശുവണ്ടി വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, വ്യവസായികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
