കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള കേന്ദ്രങ്ങളില്‍ 2020 ഡിസംബറില്‍ നടത്തിയ കെ.ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ജൂലൈ 14, 15, 16 തീയതികളില്‍ പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹൈസ്‌കൂള്‍ (കാറ്റഗറി 1, 2, 4) കൊല്ലം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ (കാറ്റഗറി 3) എന്നിവിടങ്ങളില്‍ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
തീയതി, കാറ്റഗറി, രജിസ്റ്റര്‍ നമ്പര്‍, സമയം
ജൂലൈ 14-കാറ്റഗറി 1രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ; കാറ്റഗറി 3- രജിസ്റ്റര്‍ നമ്പര്‍ 343171 മുതല്‍ 343678 വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും രജിസറ്റര്‍ നമ്പര്‍ 343679 മുതല്‍ 344299 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെ; കാറ്റഗറി 4– ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ; ജൂലൈ 15-കാറ്റഗറി 2- രജിസ്റ്റര്‍ നമ്പര്‍ 221274 മുതല്‍ 221695 വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും രജിസറ്റര്‍ നമ്പര്‍ 221696 മുതല്‍ 222135 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെ; കാറ്റഗറി 3- രജിസ്റ്റര്‍ നമ്പര്‍ 344312 മുതല്‍ 344793 വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും രജിസറ്റര്‍ നമ്പര്‍ 344795 മുതല്‍ 345304 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെ; ജൂലൈ 16- കാറ്റഗറി 2- രജിസ്റ്റര്‍ നമ്പര്‍ 222136 മുതല്‍ 222630 വരെ രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെ; കാറ്റഗറി 3– രജിസ്റ്റര്‍ നമ്പര്‍ 345309 മുതല്‍ 346061 വരെ രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെ. ഫോണ്‍ 04742793546.