എറണാകുളം:  കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല. ഇതുവരെ ജില്ലയിലാകെ നൽകിയത് 20, 24,035 ഡോസ് വാക്സിൻ. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത് എറണാകുളം ജില്ലയിലാണ്. 15,77,703 പേർ ആദ്യ ഡോസ് വാക്സിനും 4,46,332 പേർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ചു.ജില്ലയിൽ ഇന്നലെ (12/07/2121) മാത്രം 37,708 പേർക്കാണ് വാക്സിൻ നൽകിയത്. 151 കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്.