കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021 -22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷിക്കാം. കുമ്പള, മധുർ, മൊഗ്രാൽ പുത്തൂർ, ചെങ്കള, ചെമ്മനാട്, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2021 -22 അധ്യയന വർഷം ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, ത്രിവത്സര ഡിപ്ലോമ മറ്റ് അംഗീകൃത കോഴ്സുകൾ എന്നിവയ്ക്ക് സംസ്ഥാനത്തിനകത്തോ പുറത്തോ അംഗീകൃത സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ ജൂലൈ 30 നകം കാസർകോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി പ്രൊമോട്ടർമാരെ ബന്ധപ്പെടണം. ഫോൺ: 8547630172