വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായുള്ള എല്‍ഡര്‍ അബ്യുസ് അവയര്‍നസ് ഡേയായ ജൂണ്‍ 15ന് മുന്നോടിയായി സാമൂഹിക നീതി വകുപ്പ് നടത്തിയ ജില്ലാതല ബോധവത്ക്കരണ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയായി. സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യാതിഥിയായി. ഡോ: രാധാകൃഷ്ണന്‍, റിട്ട. ഡി.വൈ.എസ്.പി. വി.എസ്. മുഹമ്മദ് കാസിം എന്നിവര്‍ ക്ലാസെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നിന്നുമാരംഭിച്ച വാഹന പ്രചാരണജാഥയും ഫ്ലാഷ് മോബും എ.ഡി.എം. ടി.വിജയന്‍ ഉദ്ഘാടനം ചെയ്തു.
