വേൾഡ് യൂത്ത് സ്‌കിൽ ദിനത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ജൂലൈ 15ന് 11 ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കും. 2019-2020, 2020-2021 വർഷം പഠനം പൂർത്തിയാക്കിയ എൻജിനിയറിങ് ബിരുദധാരികൾക്കും കണക്ക്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്‌സ് എന്നിവ ഐശ്ചിക വിഷയമായെടുത്ത് ബിരുദമോ ബിരുദാനന്തരബിരുദമോ പൂർത്തിയാക്കിയവർക്കും കോഴ്‌സുകൾ പ്രയോജനപ്പെടും. ഈ അധ്യയന വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കും കോഴ്‌സിന് ചേരാം. കോഴ്‌സ് മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് നിയമന സഹായവും അസാപ്പ് ഉറപ്പുവരുത്തും.
അസാപ് എ. ഡബ്‌ള്യു. എസ് അക്കാദമി ക്‌ളൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്, ഫുൾ സ്റ്റാഫ് ഡെവലപ്പർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, ഫാർമ ബിസിനസ് അനലിറ്റിക്‌സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്‌ളിനിക്കൽ റിസർച്ച് ആന്റ് ഫാർമ കോ വിജിലൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്‌ളിനിക്കൽ റിസർച്ച് ആന്റ് ക്‌ളിനിക്കൽ ഡാറ്റ മാനേജ്‌മെന്റ്, സർട്ടിഫൈഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് ഓപ്പറേഷൻസ് പ്രൊഫഷണൽ, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ഡാറ്റാ അനലറ്റിക്‌സ്, വെൽത്ത് ആന്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ബൂട്ട്ക്യാമ്പ് എന്നിവയാണ് പുതിയ കോഴ്‌സുകൾ.
അർഹരായ വിദ്യാർത്ഥികൾക്ക് 50 മുതൽ 75 ശതമാനം വരെ ഫീസ് സബ്‌സിഡി ലഭിക്കും. നബാർഡിന്റേയും മറ്റു സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കോഴ്‌സുകൾക്ക് ഫീസ് സബ്‌സിഡി ലഭ്യമാക്കുന്നത്. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും: www.asapkerala.gov.in.