വിതുര ഗ്രാമപഞ്ചായത്തിലെ ക്ലാർക്ക് ആയിരുന്ന സാജൻ ജെ.എസിനെ സർവീസിൽ നിന്ന് നീക്കം ചെയ്ത് പഞ്ചായത്ത് വകുപ്പ് ഉത്തരവായി. അനധികൃത ഹാജരില്ലായ്മയിൽ 2018 ആഗസ്റ്റിൽ അച്ചടക്ക നടപടി ആരംഭിച്ചിരുന്നു. കാരണം കാണിക്കാൻ നോട്ടീസിനും മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്. ഉത്തരവ് www.lgs.kerala.in ൽ ലഭ്യമാണ്.