കാസർഗോഡ്: കോവിഡ് പ്രതിസന്ധിക്കിടയിലും ചരിത്ര വിജയം കുറിച്ച് പത്താംതരം പരീക്ഷാ ഫലം. ഇത്തവണ 99.74 ശതമാനമാണ് ജില്ലയിലെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷഷത്തേക്കാള്‍ 1.13 ശതമാനം കൂടുതല്‍. 4366 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലയില്‍ പരീക്ഷ എഴുതിയ 19337 വിദ്യാര്‍ത്ഥികളില്‍ 19287 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനം 99.87 ശതമാനവും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലേത് 99.63 ശതമാനവും ആണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10621 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 10582 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയതില്‍ 5546 ആണ്‍കുട്ടികളും 5036 പെണ്‍കുട്ടികളുമാണ്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8716 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 8705 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതില്‍ 4464 ആണ്‍കുട്ടികളും 4241 പെണ്‍കുട്ടികളുമാണ്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 2557 പേരും കാസര്‍കോട് വിദ്യാഭ്യാസജില്ലയില്‍ നിന്ന് 1809 പേരും ആണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്
131 വിദ്യാലയങ്ങള്‍ക്ക് നൂറുമേനി വിജയം
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 35 സര്‍ക്കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും 18 അണ്‍ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 50 സര്‍ക്കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും എട്ട് അണ്‍ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി.
വിജയശതമാനത്തില്‍ 1.13 ശതമാനം വര്‍ദ്ധനവ്
കഴിഞ്ഞ വര്‍ഷത്തെ പത്താംതരം ഫലത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ 1.13 ശതമാനം വര്‍ദ്ധനവ്. കഴിഞ്ഞ തവണ ജില്ല കരസ്ഥമാക്കിയത് 98.61 ശതമാനം വിജയം ആയിരുന്നെങ്കില്‍ ഇത്തവണയത 99.74 ശതമാനം ആണ്
എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി
കഴിഞ്ഞ തവണ 1685 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയതെങ്കില്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരുടെ എണ്ണം 4366 ആണ്. ഇത്തവണ അധികമായി 2681 വിദ്യാര്‍ത്ഥികള്‍ കൂടി എ പ്ലസ് നേടി മികവ് പുലര്‍ത്തി.