ആലപ്പുഴ: ജില്ലയിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാര്‍ഡിലെ(ജനറല്‍) ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം ആറുമണിവരെയായിരിക്കും. ഇവിടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഞ്ജാപനം ജൂലൈ 16ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 23 ആണ്. സൂക്ഷ്മ പരിശോധന 26ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 28 ആണ്. വോട്ടെണ്ണല്‍ ഓഗസ്റ്റ് 12 രാവിലെ 10 മണിമുതല്‍ നടക്കും.
