മലപ്പുറം: തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത മഹോത്സവിന്റെ ഭാഗമായി പ്രധാന്‍മന്ത്രി ഗ്രാം സടക് യോജന പദ്ധതിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച്  പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നടുന്ന  പ്രവൃത്തികള്‍ക്ക് തുടക്കമായി. തലക്കാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന  രണ്ടാല്‍ – തെക്കന്‍ കുറ്റൂര്‍ റോഡിന്റെ വശങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

തലക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബാബു അധ്യക്ഷനായി. തിരൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഹരിദാസ്. എം  പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍  പി. ഇസ്മായില്‍, ഗ്രാമ പഞ്ചായത്ത് അംഗം എ. കുഞ്ഞിമൊയ്തീന്‍ കുട്ടി, തിരൂര്‍ ഹൗസിങ് ഓഫീസര്‍ എസ്. അനീഷ്, ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി. എസ് വിമല്‍, പി.എം.ജി.എസ്.വൈ  അക്രഡിറ്റഡ് എഞ്ചിനീയര്‍ സെല്‍വരാജ്, എന്‍ജിനീയര്‍മാരായ ആര്‍.ഫയാസ്, എം. ശ്രീഹരി, തൊഴിലുറപ്പു തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.