കാസർഗോഡ്: ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ പരിപാടി “മാതൃകവചം ” ആരംഭിച്ചു .ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 750 ഗർഭിണികളാണ് ബുധനാഴ്ച ആദ്യ ഡോസ് കോവിഡ് -19 വാക്‌സിൻ സ്വീകരിച്ചത് . പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ജില്ലയിൽ കൂടുതൽ ഗർഭിണികൾ വാക്‌സിൻ സ്വീകരിച്ചത് .
വാക്‌സിൻ സ്വീകരിച്ചവരിൽ ആർക്കും തന്നെ ഇതുവരെയായി ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .ജില്ലയിൽആകെ 20706 ഗർഭിണികളാണ് നിലവിലുള്ളത് .ഗർഭിണികളുടെ വാക്‌സിനേഷൻ പൂർത്തിയാകും വരെ എല്ലാ ബുധനാഴ്ചകളിലും വിവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വെച്ച് ഇവർക്ക് വാക്‌സിനേഷൻ നൽകുമെന്നും ഗർഭിണികളുടെ വാക്‌സിനേഷൻ പരിപാടി വിജയിപ്പിക്കുന്നതിനായി മുഴുവനാളുകളും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ഡോ .രാജൻ കെ ആർ അഭ്യർത്ഥിച്ചു .