തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍, ഉത്തരംകോട് ഇരുവേലി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിതരണം നടന്നു. ജി. സ്റ്റീഫന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആര്യനാട് പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ എം. എല്‍.കിഷോര്‍, പിറ്റിഎ പ്രസിഡന്റ് വി.എസ്. വിജേഷ്, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് സദക്ക് അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ഉത്തരംകോട് ഇരുവേലി ജി.എച്ച്.എസില്‍ നടന്ന ചടങ്ങില്‍ കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, മറ്റു ജനപ്രതിനിധികള്‍, പിറ്റിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.