മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കാര്‍ഷികാവശ്യത്തിന് സൗജന്യ വൈദ്യുതി കണക്ഷന്‍ നിലവിലുള്ള കര്‍ഷകര്‍ സൗജന്യ വൈദ്യുതി അപേക്ഷാ ഫോമില്‍ കണ്‍സ്യൂമര്‍ നമ്പരും പമ്പിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തി ഈ വര്‍ഷം കരമടച്ച രേഖകളും സഹിതം കര്‍ഷക രജിസ്‌ട്രേഷന്‍ അപേക്ഷ ഫോമില്‍ ഈ മാസം 21-നകം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഈ വിശദാംശങ്ങള്‍ ലഭ്യമാക്കാത്ത കണ്‍സ്യൂമര്‍ നമ്പരുകള്‍ സൗജന്യ വൈദ്യുതി പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതാണെന്ന് മംഗല്‍പ്പാടി കൃഷി ഓഫീസര്‍ അറിയിച്ചു.