പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 23-ന് രാവിലെ 11.30-ന് വെള്ളച്ചാല്‍ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ വെച്ച് നടത്തുന്നു. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ മാത്രമേ നിയമനത്തിന് പരിഗണിക്കുകയുള്ളൂ. പ്രതിമാസ വേതനം 12000 രൂപ. താല്പര്യമുള്ളവര്‍ ഒറിജിനല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം അഭിമുഖത്തിന് ഹാജരാകണം.