കാസർഗോഡ്:   വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ 19-ന് രാവിലെ 11-ന് പഞ്ചായത്തില്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 241888 എന്ന നമ്പരില്‍ ബന്ധപ്പെടുക.