ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (16) 429 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരില്‍ ഒരാള്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 67 പേര്‍ ചികിത്സ തേടി. ഡങ്കിപ്പനി കടമ്മനിട്ടയിലും എലിപ്പനി കൂടലിലുമാണ് സ്ഥിരീകരിച്ചത്.