മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നാളെ (വെള്ളി) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും . രാവിലെ 11 ന് പൂക്കോട് കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റില്‍ എത്തുന്ന മന്ത്രി സര്‍വ്വകലാശാലയിലെ വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും.
ദേശീയ ക്ഷീര വികസന പദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ മില്‍മ മുഖേന 8.5 ലക്ഷം രൂപ മുതല്‍ മുടക്കില്‍ തെനേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ സ്ഥാപിച്ച 13 കെ.ഡബ്ല്യൂ ഉത്പാദനശേഷിയുള്ള സൗരോര്‍ജ നിലയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 3 ന് നടക്കുന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണവും ക്ഷീര കാരുണ്യഹസ്തം ധനസഹായ വിതരണവും മലബാര്‍ മേഖല യൂണിയന് ചെയര്മാന് കെ.എസ് മണി നിര്‍വഹിക്കും..ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ , മലബാര്‍ മേഖല യൂണിയന് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി .മുരളി , തെനേരി ക്ഷീര സംഘം പ്രസിഡണ്ട് പി.ടി ഗോപാലകുറുപ്പ് , ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി, തെനേരി ക്ഷീര സംഘം സെക്രട്ടറി കെ .ജി .എല്‍ദോ തുടങ്ങിയവര്‍ പങ്കെടുക്കും .
വൈകീട്ട് 4 ന് വയനാട് ഡെയറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വയനാട് ഡയറിയ്ക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി കൈമാറും. ടി.സിദ്ധിഖ് എം.എല്‍.എ കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യും. മലബാര്‍ യൂണിയന് ചെയര്മാന് കെ.എസ് മണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്മാന് കെയെംതൊടി മുജീബ് മില്‍മ ഡീലര്‍മാര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യും. ക്ഷീര വികസനവകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ് ക്ഷീര കര്‍ഷകര്‍ക്കുള്ള സമാശ്വാസ കിറ്റ് വിതരണം ചെയ്യും. കല്‍പ്പറ്റ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പി വിനോദ് കുമാര്‍, ,ഡയറക്ടര്‍ പി.പി നാരായണന്, മലബാര്‍ യൂണിയന് മാനേജിംഗ് ഡയറക്ടര്‍ പി.മുരളി, കെ.സി.എം.എം.എഫ് ഡയറക്ടര്‍ പി ശ്രീനിവാസന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.