എറണാകുളം: വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരുമായി വ്യവസായ മന്ത്രി പി.രാജീവ് കൂടിക്കാഴ്ച നടത്തി. ഫിക്കി, സി.ഐ.ഐ, ചെറുകിട വ്യവസായ അസോസിയേഷൻ . എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഓൺലൈൻ ആശയ വിനിമയ പരിപാടിയുടെ തുടർച്ചയായാണ് കൊച്ചിയിൽ വ്യവസായികളെ മന്ത്രി നേരിട്ടു കണ്ടത്. കൂട്ടായ ശ്രമത്തിലൂടെ സംസ്ഥാനത്ത് പുതിയ നിക്ഷേപം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങളുടേയും മരുന്നുകളുടേയും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുതിനായി പ്രത്യേക പാർക്ക്, വ്യവസായ മേഖലകൾക്കായി നോഡൽ ഓഫീസർ , എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ, തർക്ക പരിഹാര ഫോറം തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു. വൻകിട പദ്ധതി നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യവസായ മന്ത്രിയും വകുപ്പിലെ ഐ.എ എസ് ഉദ്യോഗസ്ഥരും ചേർന്ന് മാസത്തിൽ ഒരു തവണ കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.

മുഹമ്മദ് ഫർസാദ് (നിപ്പോൺ ടൊയോട്ട )
തോമസ് ജോൺ (എം ഡി അഗപ്പേ)
കൃഷ്ണദാസ് പോളക്കുളത്ത് ( എംഡി റിനയ് മെഡിസിറ്റി)
ജോൺ കുരുവിള (സിഐഐ)
എസ് പി കമ്മത്ത് ( അമാൽഗം)
കെഎസ് ബാലചന്ദ്രൻ (റെസി ടെക് ഇലക്ട്രോണിക്സ് )
ജോസ്ക് പ്രദീപ് (കേരള ട്രാവൽ മാർട്ട് )
എ ബാലകൃഷ്ണൻ (ഇഡി ജിയോജിത് )
ബിജു കർണ്ണൻ (എംഡി നിറപറ )
കെ എ ജോസഫ് (കെ എസ് എസ് ഐ എ)
റിയാസ് അഹമ്മദ് (അബാദ്)
പി ജെ ജോസ് (പോപ്പുലർ കാൻഡിൽസ്)
അനിൽ മാത്യു (എ വി റ്റി )
സുമിത്ത് ബാബു ( ഹാരിസൺ മലയാളം )
ഗിൽബർട്ട് ഡിസൂസ (എവിടി)
ബിജു പണിക്കർ (ഹാരിസൺ മലയാളം )
പമേല അന്ന് മാത്യു ( ഒ ഇ എൻ )
സാബു ജോണി (ഈ വി എം)
ഡേവിസ് (ഫെഡറൽ ബാങ്ക്)
ഷാഫി മേത്തർ
ഇ എസ് ജോസ് (എ 2 ഇസഡ്)
ഖാലിദ് (ചെറുകിട വ്യവസായ അസോസിയേഷൻ)
ദീപക് അശ്വിനി (ഫിക്കി)
ജോസ് ഡൊമിനിക് (സി ജി എസ്. എർത്)
ശ്രീനാഥ് വിഷ്ണു (സി ഐ ഐ)
ഡോ.എ ഷംസുദ്ദീൻ (കെ.സി.സി.ഐ)
നവാസ് മീരാൻ (ഈസ്റ്റേൺ)
ബി.എ.അജ്മൽ (അജ്മൽ ബിസ്മി) സാവിയോ മാത്യു (എഫ് ഐ
സി സി ഐ) എന്നിവർ പങ്കെടുത്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ .ഡി സി എം.ഡി. എം.ജി.രാജമാണിക്യം എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.