തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിയിലൂടെ കാട് വെട്ട് യന്ത്രവും തെങ്ങു കയറുന്നതിനും മരം മുറിക്കുന്നതിനുമുള്ള യന്ത്രങ്ങളും 50% സബ്സിഡിയില്‍ നല്‍കുന്നു. മഴൃശാമരവശിലൃ്യ.ിശര.ശി എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. വനിതകള്‍ക്കും പട്ടിക ജാതി -പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന മുറയ്ക്കാണ് ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതെന്ന് കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. സബ്സിഡി തുക ഗുണഭോക്താവിന്റെ ബാക്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാല്‍ അപേക്ഷകന്‍ ഓഫിസില്‍ നേരിട്ട് എത്തേണ്ടതില്ല. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി അടച്ച രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉപയോഗിച്ചാണു രജിസ്റ്റര്‍ ചെയ്യേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള കൃഷി ഭവനിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയത്തിലും 8129677697, 9846422580, 9745286112, 9383472010 എന്നീ നമ്പറുകളിലും ലഭിക്കും.