എറണാകുളം: കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള ഡിപ്പാര്‍ട്ട്‌മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് ജൂലൈ 22-ന് രാവിലെ 09.30 മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെ ഓണ്‍ലൈനായി ഗൂഗില്‍ ക്ലാസ്സ് റൂം/ഗൂഗിള്‍ മീറ്റില്‍ നടക്കും. അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും അറിയിപ്പ് ഇ മെയിലായി അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0484-2575804.
