ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പീരുമേട് മണ്ഡലത്തില്‍ നടത്തിവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ നേരിട്ടെത്തി. ബൊണാമി കവക്കുളം റോഡിന്റെ നിര്‍മ്മാണ പുരോഗതിയും ജല ജീവന്‍ മിഷന്‍ ജലവിതരണ പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.തോട്ടം മേഖല ഉള്‍പ്പെടുന്ന പ്രദേശത്തെ വിവിധ വികസന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നാട്ടുകാരും ജനപ്രതിനിധികളുമായും ചര്‍ച്ചചെയ്തു. തുടര്‍ന്ന് ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളില്‍ നടത്തിയ യോഗത്തില്‍ സ്‌കൂളില്‍ നടപ്പാക്കേണ്ട അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെ പറ്റിയും സ്‌കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട കാര്യങ്ങളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
പീരുമേട് താലൂക്ക് ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഓപ്പറേഷന്‍ തീയേറ്ററിന്റെയും ആശുപത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. തുടര്‍ന്ന് പീരുമേട് താലൂക്ക് ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പ്രദേശത്ത് നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും വിലയിരുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി.