മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മിൽമ വയനാട് ഡയറി സന്ദർശിച്ചു. സംസ്ഥാനത്ത് അധിക ഉത്പാദനമുള്ള പാൽ മിൽമ സംഭരിക്കുന്നതിലൂടെ പാൽ ഉപയോഗിച്ച് കൂടുതൽ ഉത്പന്നങ്ങൾ തയ്യാറാക്കാൻ സാധിക്കും. ഇത്തരത്തിൽ തയ്യാറാക്കുന്ന ഉത്പന്നങ്ങളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
വയനാട് ഡെയറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെയറിയ്ക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി കൈമാറി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച വയനാട് ഡെയറിയ്ക്ക് ഐ.എസ്.ഒ-14001:2015 ഇൻ്റർനാഷണൽ സർട്ടിഫിക്കറ്റും, ഊർജ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനത്തിന് ശ്രീകണ്ഠപുരത്തുള്ള മലയോര ഡെയറിയ്ക്ക് ലഭിച്ച ഐ.എസ്.ഒ-50001:2015 ഇൻ്റർനാഷണൽ സർട്ടിഫിക്കറ്റുമാണ് കൈമാറിയത്. ടി.സിദ്ധിഖ് എം.എല്‍.എ കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണവും നിർവ്വഹിച്ചു. മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് മില്‍മ ഡീലര്‍മാര്‍ക്കുള്ള ധനസഹായം വിതരണം വിതരണം ചെയ്തു. ക്ഷീര വികസനവകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ഡയറക്ടര്‍ പി.പി നാരായണന്‍, മലബാര്‍ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ പി.മുരളി, കെ.സി.എം.എം.എഫ് ഡയറക്ടര്‍ പി. ശ്രീനിവാസന്‍, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.