കണ്ണൂർ: ഇന്ന് (ജൂലൈ 17) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഗവ. സെന്‍ട്രല്‍ എ യു പി സ്കൂള്‍ കുഞ്ഞിമംഗലം, തെരൂര്‍ യു പി സ്കൂള്‍, നെരുവമ്പ്രം യു പി സ്കൂള്‍, പൂപ്പറമ്പ ഗവ. യു പി സ്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി, വേങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രം 10 മണി മുതല്‍ ഉച്ചക്ക് 12 മണി, അഞ്ചരക്കണ്ടി അല്‍ ഇര്‍ഷാദ് സ്കൂള്‍ ഉച്ചക്ക് ഒരു മണി മുതല്‍ നാലുമണി വരെ
പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30, കണ്ണപുരം എല്‍ പി സ്കൂള്‍ ഉച്ചക്ക് രണ്ടു മുതല്‍ നാലുമണി, രാമതെരു ബോയ്സ് സ്കൂള്‍ 10 മുതല്‍ ഉച്ചക്ക് ഒരു മണി, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് വളപട്ടണം ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.