കാലർഷം ശക്തിപ്രാപിച്ചതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്താനും, ജലവൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കാനും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി.
കെ.എസ്.ഇ.ബി യുടെ ജലസംഭരണികളിലാകെ ജൂലൈ 18 ന് രാവിലെ ഏഴു മണിയ്ക്കുള്ള കണക്കുപ്രകാരം 52.57 ശതമാനം വെള്ളമാണുള്ളത്. പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. എന്നിരുന്നാലും, കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ച റൂൾ കർവുകൾ കർശനമായി പാലിക്കാനും, ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന പക്ഷം നിയമാനുസൃതമായ മുന്നറിയിപ്പുകൾ നൽകി ഡാമുകൾ തുറക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചു.