– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.52%

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ച (ജൂലൈ 18) 786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 450 പേര്‍ രോഗമുക്തരായി. 9.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 748 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 203801
പേര്‍ രോഗമുക്തരായി. 9183 പേര്‍ ചികിത്സയിലുണ്ട്.

232 പേര്‍ കോവിഡ് ആശുപത്രികളിലും 1683 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5966 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 202 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.1720 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.3150 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ29264 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 8248 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചത്.