കണ്ണൂര്‍: ജില്ലയില്‍ ഇന്ന് (ജൂലൈ 19) 97 കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും ഫസ്റ്റ്, സെക്കന്റ് ഡോസ് കോവിഷീല്‍ഡ് ആണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കാണ് ഫസ്റ്റ് ഡോസ് നല്‍കുക. സെക്കന്റ് ഡോസ് ലഭിക്കാന്‍ ഉള്ളവര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്‌തോ, അല്ലെങ്കില്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ  വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടതുള്ളൂ. വെരിഫിക്കേഷന്‍ കഴിഞ്ഞ്  മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക്  പോകുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഈ കേന്ദ്രങ്ങളില്‍ വാക്സിന്‍ നല്‍കും. വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.