കാസർഗോഡ്:  മാസ്‌ക് ധരിക്കാത്തതിന് ജൂലൈ 18ന് 1343 പേർക്കെതിരെ പോലീസ് കേസെടുത്ത് പിഴ ഈടാക്കി. ഇതോടെ ഇതുവരെ ജില്ലയിൽ രജിസ്റ്റർ ചെയ്ത മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 156908 ആയി. കോവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 13954 കേസുകൾ രജിസ്റ്റർ ചെയ്തു. 19753 പേരെ അറസ്റ്റ് ചെയ്തു. 15574 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.