പാലക്കാട് : ജില്ലയില്‍ നിലവില്‍ മംഗലം ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മംഗലം ഡാമില്‍ 76.70 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ്.
മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്
മലമ്പുഴ ഡാം 105.60 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06), പോത്തുണ്ടി 99.65 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204), മീങ്കര 152.55 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36), ചുള്ളിയാര്‍ 144.17 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08), വാളയാര്‍ 196.95 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203), ശിരുവാണി 871.81 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5), കാഞ്ഞിരപ്പുഴ 91.60 മീറ്റര്‍ (പരമാവധി ജലനിരപ്പ് 97.50) നിലവിലെ ജലനിരപ്പുകള്‍.